Sukanya Samridhi Yojana 2020 New Rules and Update - സുകന്യ സമൃദ്ധി യോജന 2020-പുതിയ നിയമങ്ങൾ
എന്താണ് സുകന്യ സമൃദ്ധി യോജന 2020
സുകന്യ സമൃദ്ധി യോജന ഗവണ്മെന്റ് ന്റെ ഒരു പുതിയ സേവിങ് സ്കീം ആണ്. ബേട്ടി ബെചാവോ ബേട്ടി പാഠവോ ക്യാമ്പയിനിൽ വന്ന പുതിയ സ്കീം ആണ് സുകന്യ സമൃദ്ധി യോജന 2020 (SSY 2020) കുടുബത്തിൽ ഒരു പെൺകുഞ്ഞു വീടിന്റ ഐശ്വര്യം ആണ്. പെൺകുട്ടികളെ സുരക്ഷിതമായി വളർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്.
അതിനായി നല്ല ഒരു കുടുബഅന്തരീക്ഷം സൃഷ്ടിക്കുക, പെൺകുട്ടികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക, അവരെ സ്വന്തം കാലിൽ നിൽക്കാൻ മാനസികമായും ശരീരികമായും പ്രാപ്തരാക്കുക. പിന്നെ കല്യാണം. ഇതൊക്കെ നടത്തികൊടുക്കാൻ ധാരാളം പണചിലവ് വേണ്ടി വരും . അതൊക്കെ പല വീട്കളിലും വലിയ ബാധ്യത ആകുന്നു.
ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ ആയി ഗവണ്മെന്റ് സുകന്യ സമൃദ്ധി സേവിങ് യോജന സ്കീം(SSY) തുടങ്ങിയിട്ടുണ്ട്. അതിന്റെ വിശദാംശത്തിലേക്ക് കടക്കാം ഈ സ്കീംയിൽ ചേരനായി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കണം. അത് ബാങ്കിലോ പോസ്റ്റോഫീസിലോ തുറക്കാവുന്നത് ആണ്. ഈ അക്കൗഡിലേക്ക് കുറച്ചു കുറച്ചു പൈസ ഇടാവുന്നതാണ്.
ആർക്കൊക്കെ ആണ് സുകന്യ സമൃദ്ധി യോജന (SSY) scheme ന് അർഹത?
● 10വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് വേണ്ടി അക്കൗണ്ട് തുടങ്ങാം
● ആദ്യത്തെ രണ്ട് പെൺകുട്ടികൾക്ക് ആണ് ഈ സ്കീം പ്രയോജനപ്പെടുക.
● ഒരു പ്രസവം ഇരട്ട പെൺകുട്ടികൾ ആണെകിൽ മറ്റേ കുട്ടി പെൺകുട്ടി ആണെകിൽ മൂന്ന് പേർക്ക് സ്കീം ൽ പങ്കെടുക്കാം.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ എന്തൊക്കെ കാര്യങ്ങൾ ആവശ്യമായി വരും?
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും കുട്ടിയുടെ ഫോട്ടോയും പിതാവിന്റെ ആധാർ കാർഡും പാൻ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോ യും അക്കൗണ്ട് തുറക്കാൻ ആവശ്യമായി വരും.
ഈ അക്കൗണ്ടിലേക്കു എത്ര പൈസ ഇടാൻ പറ്റും?
ഏറ്റവും കുറഞ്ഞത് 250രൂപ എങ്കിലും അക്കൗണ്ട് തുറക്കാൻ ഇടേണ്ടി വരും. ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം വരെ നിക്ഷേപിക്കാവുന്നതാണ്. അതിൽ കൂടുതൽ തുക നിക്ഷേപിച്ചാൽ അത് തിരിച്ചു തരുന്നതാണ്.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് Interest റേറ്റ് എത്രയാണ് എന്ന് നോക്കാം?
ഈ അക്കൗണ്ടിന് ഏറ്റവും കൂടുതൽ interest റേറ്റ് കിട്ടുന്നുണ്ട്. 8.4%ആണ് ഇതിന്റെ interest റേറ്റ്. എല്ലാ സാമ്പത്തിക വർഷവും നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിൽ ആവും interest rate തീരുമാനിക്കുക
എത്ര നാൾ വരെ SSY അക്കൗണ്ട് തുടരേണ്ടി വരും?
കുട്ടിക്ക് 15വയസ്സ് ആകുന്നവരെ അക്കൗണ്ടിലേക്കു പൈസ ഇടണം എന്നിട്ട് 6 വർഷം വെയ്റ്റിംഗ് പീരീഡും ഉണ്ട്. കുട്ടിക്ക് 21 വയസ്സ് ആകുമ്പോൾ കല്യാണത്തിനോ പഠനത്തിനോ പൈസ എടുക്കാവുന്നതാണ്.
ഉദാഹരണത്തിന് 12/10/2020 ഒരു അക്കൗണ്ട് തുടങ്ങി. 12/10/2035 വരെ അക്കൗണ്ടലേക്ക് പൈസ ഇടണം. എന്നിട്ട് 6 വർഷം വെയിറ്റ് ചെയ്യണം. 12/10/2041ൽ പൈസ പിൻവലിക്കാവുന്നതാണ്.
കുട്ടിയുടെ പഠനത്തിനായി പകുതി തുക നേരത്തെ പിൻവലിക്കാൻ സൗകര്യം ഉണ്ട്. അതിനായി കുട്ടി 18വയസ്സ് കഴിഞ്ഞിരിക്കണം അല്ലെങ്കിൽ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
അക്കൗണ്ട് ക്ലോസ് ചെയ്യാൻ എന്തൊക്കെ നിബദ്ധനകൾ ഉണ്ട്?
രണ്ട് വിധമായി ഇതിനെ വിശദീകരിക്കാം ഗുഡ് സിറ്റുവേഷൻ നും ബാഡ് സിറ്റുവേഷൻ നും ഗുഡ് സിറ്റുവേഷൻ-കുട്ടിയുടെ കല്യാണ ആവശ്യത്തിനായി അക്കൗണ്ട്ന് 21വർഷം ആകുന്നതിനു മുൻപ് എടുക്കാവുന്നതാണ്. ബാഡ് സിറ്റുവേഷൻ -കുട്ടിക്കോ അച്ഛനോ മരണം/സീരിയസ് അസുഖം സംഭവിച്ചാൽ അക്കൗണ്ട് അടക്കാൻ അനുമതി ഉണ്ട്.
നികുതി ഇളവ്
ഈ അക്കൗണ്ട് 80C വിഭാഗത്തിൽ നികുതി ഇളവിന് അപേക്ഷിക്കാവുന്നതാണ്. ഈ സ്കീംലൂടെ കിട്ടുന്ന തുകക്ക് നികുതി അടക്കേണ്ട.
എത്ര തുക 21മത്തെ വർഷം ലഭിക്കും എന്ന് നോക്കാം
1000 രൂപ പ്രതി മാസം നിക്ഷേപിക്കുമ്പോൾ 15 വർഷം 1.8ലക്ഷം രൂപ അടക്കേണ്ടി വരുന്നു…21മത്തെ വർഷം 5.7ലക്ഷം കിട്ടുന്നു. 2000 രൂപ പ്രതി മാസം നിക്ഷേപിക്കുമ്പോൾ 15വർഷം 3.6 ലക്ഷം രൂപ അടക്കുന്നു. 21മത്തെ വർഷം 11.4 ലക്ഷം കിട്ടുന്നു.
3000 രൂപ പ്രതി മാസം നിക്ഷേപിക്കുമ്പോൾ 15വർഷം 5.4ലക്ഷം അടക്കുന്നു. 21മത്തെ വർഷം 17.11ലക്ഷം കിട്ടുന്നു. 4000 രൂപ പ്രതി മാസം നിക്ഷേപിക്കുമ്പോൾ 15 വർഷം 7.2ലക്ഷം
അടക്കുന്നു. 21മത്തെ വർഷം 22.81ലക്ഷം കിട്ടുന്നു. 5000രൂപ പ്രതി മാസം നിക്ഷേപിക്കുമ്പോൾ 15 വർഷം 9 ലക്ഷം അടക്കുന്നു. 21മത്തെ വർഷം 28.51 ലക്ഷം കിട്ടുന്നു. 1.5ലക്ഷം രൂപ പ്രതി മാസം നിക്ഷേപിക്കുമ്പോൾ 15 വർഷം 22.50ലക്ഷം അടക്കുന്നു.
21മത്തെ വർഷം 73.90 ലക്ഷം കിട്ടുന്നു. ഈ സ്കെമിലോടെ നമ്മൾക്ക് 28.51ലക്ഷം വരെ നമ്മുടെ പെൺകുട്ടികൾക്കായി സമ്പാദിക്കാൻ സാധിക്കുന്നു. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ അടുത്തുള്ള പോസ്റ്റോഫീസിലോ ബാങ്കിലോ ബന്ധപെടുക.