ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പുതുതായി വന്ന നിയമങ്ങൾ
ഇന്ത്യൻ റയിൽവേ ആണ് സാധാരണക്കാരുടെ ഏറ്റവും വലിയ സഞ്ചാരമാർഗം. കോടിക്കണക്കിനു ആളുകൾ ദിനം പ്രതി ട്രെയിനിൽ സഞ്ചരിക്കുന്നുണ്ട്, അത് കൊണ്ടുതന്നെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തു ഇന്ത്യൻ റെയിൽവേ ഓരോ നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട് അതിൽ കുറച്ചു നമുക്ക് നോക്കാം
1. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുകേൾക്കാനും സംസാരിക്കുന്നതിനും നിയന്ത്രണം ഉണ്ട്. മറ്റുള്ള യാത്ര ക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ഇത് പാടില്ല.
2. വിമാനങ്ങളിലും മറ്റും ഉള്ളതു പോലെ ട്രെയ്നിലിനും ലഗ്ഗേജ് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം ഇപ്പോൾ വന്നിട്ടുണ്ട്. AC കോച്ചിൽ സഞ്ചരിക്കുന്ന ആൾക്ക് 70 kg വരെ ഫ്രീ ആയി കൊണ്ടു പോകാം. സ്ലീപ്പർ ക്ലാസ്സ് യാത്രികന് 40 kg ഉം, സെക്കന്റ് ക്ലാസ്സ് യാത്രികന് 35 kg വരെയും ഫ്രീ ആയി കൊണ്ടുപോവാൻ സാധിക്കും. എക്സ്ട്രാ ചാർജ് കൊടുത്താൽ AC യിൽ 150 kg ഉം, സ്ലീപ്പർ ക്ലാസ്സിൽ 80 kg ഉം, സെക്കന്റ് സിറ്റിംഗ് നു 70 kg വരെയും കൊണ്ടുപോവാൻ സാധിക്കും.
3. മിഡിൽ ബർത്ത് സീറ്റ് കിട്ടിയാലും ഉറങ്ങുന്നതിനു വേണ്ടി ഇന്ത്യൻ റെയിൽവേ ഒരു റൂൾ കൊണ്ടുവന്നിട്ടുണ്ട്, രാത്രി 10മണി മുതൽ രാവിലെ 6മണി വരെ ഉറങ്ങാൻ സാധിക്കും. അതിനു ശേഷം ഇന്ത്യൻ റെയിൽവേ അതിനുള്ള നിയമം അനുശാസിക്കുന്നില്ല. ലോവർ ബർത്ത് ഉപയോഗിക്കുന്ന ആൾ കൂടുതൽ സമയം ഇരുന്നാൽ അത് നിങ്ങൾക് ചോദ്യം ചെയ്യാനും സാധിക്കും.
4. നമ്മുടെ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് വേണ്ടി പലതരത്തിലുള്ള സൗകര്യങ്ങൾ ആണ് നൽകിയിട്ടുള്ളത്. ഇന്ന് നമ്മൾ അത്തരത്തിലുള്ള ഒരു സൗകര്യത്തെ കുറിച്ചാണ് പറയുന്നത്, നിങ്ങൾക്ക് എങ്ങനെ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യാം.
ഇപ്പോൾ നമുക്ക് പെട്ടെന്നു ഒരു യാത്ര ആവശ്യം ആയി വന്നാൽ നമുക്ക് ചിലപ്പോ കൺഫേം ടിക്കറ്റ് കിട്ടാറില്ല, ആ സമയത്തു ഇന്ത്യൻ റെയിൽവേ യാത്രക്കാരനിൽ നിന്നും കനത്ത പിഴ ഈടാക്കാറുണ്ട്, ഇതിന് ഒരു നല്ല പരിഹാരമാർഗം ആണ് ഇപ്പോൾ റയിൽവേ കൊണ്ടുവന്നിട്ടുള്ളത്, അതായത് നമുക്ക് ഇത് ഓൺലൈൻ ആയി പണം അടയ്ക്കാം. അതും നമ്മുടെ കാർഡ് ഉപയോഗിച്ച്, ഇത് സുഗമം ആയി കൈകാര്യം ചെയ്യാൻ 4G കണക്ഷൻ കൂടി നൽകിയിട്ടുണ്ട്.
ഈ പുതിയ മാർഗം ഉപയോഗിച്ച് നിങ്ങളുടെ ടിക്കറ്റ് ചാർജ് അല്ലെങ്കിൽ പിഴ തുക ഡെബിറ്റ് കാർഡ് യൂസ് ചെയ്തു പേ ചെയ്യാൻ സാധിക്കും. അതിനാൽ നിങ്ങൾക് ട്രെയിൻ ടിക്കറ്റ് ഇല്ലെങ്കിൽ പോലും ട്രെയിനിൽ കയറിയിട്ട് ടിക്കറ്റ് ചാർജ് അടയ്ക്കാവുന്നതാണ്.
ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം അനുസരിച്ചു പ്ലാറ്റഫോം ടിക്കറ്റ് എടുത്തും നമുക്ക് ട്രെയിനിൽ യാത്ര ചെയ്യാവുന്നതാണ്, ഇതിനായി പ്ലാറ്റഫോം ടിക്കറ്റ് എടുത്തിട്ട് TTE ചെക്കറോട് പറഞ്ഞു നമുക്ക് യാത്ര ചെയ്യേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റ് എടുക്കാവുന്നതാണ്.
ഈ നിയമം ഇന്ത്യൻ റെയിൽവേ തന്നെ നടപ്പിലാക്കിയിട്ടുള്ളതാണ്. നെറ്റ്‌വർക്ക് പ്രോബ്ലം ഉള്ള സ്ഥലങ്ങളിലും,2G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഓഫീസർമാർക്കും, റെയിൽവേയുടെ POS മെഷീനിൽ ഇപ്പോൾ 4G സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സുഗമമായി തന്നെ പേയ്‌മെന്റ് ചെയ്യാവുന്നതാണ്.