മെഹബൂബ മലയാളം പാട്ടിന്റെ വരികൾ - Mehabooba Malayalam Song Lyrics

Mehabooba Malayalam Song Details

കെജിഎഫ് എന്ന കന്നഡ സിനിമ, ഹീറോയിസം ഒരു വേറൊരു ലെവലിലേക്ക് എത്തിച്ച സിനിമയാണ്. ഇതിന്റെ ആദ്യഭാഗം ഇറങ്ങിയത് 2018 ലാണ്.

ഈ സിനിമ സംവിധാനം ചെയ്തത് കന്നഡ സംവിധായകൻ പ്രശാന്ത് നീൽ ആണ്. യാഷ് ആണ് നായകൻ, കൂടാതെ പ്രകാശ് രാജ്‌, സഞ്ജയ്‌ ദത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒന്നാം ഭാഗം ആഗോള തലത്തിൽ വൻ ഹിറ്റായിരുന്നു. ഇതിന് തുടർച്ചയെന്നോണം രണ്ടാം ഭാഗം 2022 ൽ ഇറങ്ങി. പ്രതീക്ഷിച്ചതിലും രണ്ടാം ഭാഗം ഒന്നാം ഭാഗത്തിനേക്കാളും വൻ ഹിറ്റായി. അതിനെ എല്ലാ ഭാഷകളിലും ശബ്ദമാറ്റം വരുത്തി ഇറക്കിയത് വിജയത്തിന് ഒരു കാരണമായി.

സാധാരണ കണ്ടുവരുന്ന ഭാഷ മാറ്റങ്ങളിലുള്ള സിനിമയിൽ കണ്ടുവരുന്ന ഒരു ഓജസ്സില്ലായ്മ, ഈ സിനിമയിൽ തെല്ലും കണ്ടില്ല. അതിനാൽ മലയാളികളും ഈ സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഇതിലെ പാട്ടിന്റെ വരികളും അവരുടെ ഹൃദയത്തോട് ചേർത്ത് വച്ചു. അതിലൊന്നാണ് ' മെഹബൂബ ' എന്ന് തുടങ്ങുന്ന ഗാനം.

Mehabooba - Song Details

Song Details Credits
Song- മെഹബൂബ...
Music - Ravi
Lyricist- ശശിരാജ് കാവൂർ
സിംഗർ - Ananya Bhat
ഫിലിം / Album- KGF 2


മെഹബൂബ മലയാളം പാട്ടിന്റെ വരികൾ - Mehabooba Malayalam Song Lyrics


നീയെൻ സംഗീതം,
ഇനി നീയെൻ സല്ലാപം,
നീയെൻ ശ്രീരാഗം,
അലഞൊറിയും അനുരാഗം,
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം......
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും.....

മെഹബൂബ, മേൻ തേരി മെഹബൂബ
മെഹബൂബ, മേൻ തേരി മെഹബൂബ
മെഹബൂബ, മേൻ തേരി മെഹബൂബ
മെഹബൂബ, ഓ മേൻ തേരി മെഹബൂബ

(മ്യൂസിക് )

കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ..
കനവായി പൊഴിയുന്നുവോ...
നീയെൻ സിരയാവണം
പ്രേമം നിനമാവണം
വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം.....
വീണ്ടും ജന്മങ്ങളിൽ നീയെൻ നിനയാവണം...
നിന്റെ  ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം....

എൻ ഉയിരിൻ ഉയിരായി നീയും
നിന്നുടലിൽ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും

മെഹബൂബ,മേൻ തേരി മെഹബൂബ
മെഹബൂബ, മേൻ തേരി മെഹബൂബ
മെഹബൂബ, മേൻ തേരി മെഹബൂബ
മെഹബൂബ, ഓ മേൻ തേരി മെഹബൂബ....

Mehabooba Song Lyrics in English


Song- Mehabooba
Movie- KGF2
Singer - Ananya Bhat
Music- Ravi Basrura

Neeyen sangeetham,
Ini neeyen sallaapam,
Neeyen sreeraagam,
Alanjoriyum anuraagam

Nin mizhikaliloorum sneham
En kanavil nirayum moham...
Nin kaikalil cherum neram,
Njan panineer malaraakum...

Mehabooba...mein teri Mehaboobaaa...
Mehabooba...mein teri Mehaboobaaa...
Mehabooba...mein teri Mehaboobaaa...
Mehabooba, ooh mein teri mehabooba...

Karunya meghangal thazhukunnuvo...
Kanavaayi pozhiyunnuvo..
Neeyen sirayaavanam
Premam ninamaavanam
Varna poombattakal pole naam paaranam

Veendum janmangalil neeyen ninayavanam
Ninte idanenchin kootil njan kiliyaavanam
En uyirin uyirayi neeyum
Ninnudalil paathi njanum
En hrudayam pidayum vareyum
Nin pranayam njan thirayum

Mehabooba...mein teri Mehaboobaaa...
Mehabooba...mein teri Mehaboobaaa...
Mehabooba...mein teri Mehaboobaaa...
Mehabooba, ooh mein teri mehabooba...


You May Also Like






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.