പവിഴമഴയേ - Pavizha Mazhaye Malayalam Song Lyrics

പവിഴമഴയേ - Song Details

Song Details Credits
Song- പവിഴമഴയേ..
Music - പി എസ് ശശികുമാർ
Lyrics- Vinayak Sasikumar
സിംഗർ - കെ എസ് ഹരിശങ്കർ
ഫിലിം - അതിരൻ


ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാ ലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിന്നോമൽ
കാൽത്താളം
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം

സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളെക്കുന്നു ശ്യാമമേഘങ്ങളും

പവിഴ മഴയേ.... നീ പെയ്യുമോ..
ഇന്നിവളെ.... നീ മൂടുമോ...
വെൺ പനിമതിയിവളിലെ
മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്തു ഞാൻ

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാ ലാവണ്യം

(Music)

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
 നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയ സമ്മതം മൂളുമോ
മനതാരിൽ അഴി നീക്കി ന ഇണയാവാൻ പോരുമോ

കാലമാകുന്ന തോണിയിൽ
നമ്മളിന്നിതാ ചേരവേ
പീലി നീർത്തുന്നൊരായിരം
ജാലമെന്നിലിന്നാകവേ

പവിഴ മഴയേ നീ പെയ്യുമേ ഇന്നിവളെ..... നീ മൂടുമോ...
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ
കാണുവാൻ കാത്തു ഞാൻ.


Pavizhamazhaye Song English Lyrics



Dhoore oru mazhavillinnezhaam varnam pol
Thooval kavilinayil nin mayaa laavanyam
Innen idavazhiyil Ninnomal kaalthaalam
Neeyaam swarajathiyil ee mounam vaachaalam

Saandhyaraagangalettu paadunnu bhoomiyum vaanavum
Saakshiyaay bhaavukangalekkunnu shyaama meghangalum

Pavizha mazhaye.. Nee peyyumo...
Innivale... Nee moodumo...
Ven panimathiyivalile
malaroliyazhakile naalangalil
En kanavukal vithariya thaarakangale
 kaanuvaan kaathu njaan

Dhoore oru mazhavillinnezhaam varnam pol
Thooval kavilinayil nin mayaa laavanyam

(Music)

Aaraarume thedaatha nin ulnaambu thedi
Aaraarume kaanaathora dhahangal pulki
Nee pokum dhooram nizhalaay njaan vannidaam
Theerangal thedi chirakeri poyidaam
Madhuramoorum chiriyaale nee priya sammatham moolumo
Manathaaril azhi neekki nee inayaavaan porumo

Kaalamaakunna thoniyil
Nammalinnithaa cherave
Peeli neerthunnoraayiram
Jaalamennilinnaakave

Pavizha mazhaye.. Nee peyyumo...
Innivale... Nee moodumo...
Ven panimathiyivalile
malaroliyazhakile naalangalil
En kanavukal vithariya thaarakangale
 kaanuvaan kaathu njaan





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.