പുലരിപ്പൂ പോലെ - Pularippoo Pole Malayalam Song Lyrics

പുലരിപ്പൂ പോലെ - Pularippoo Pole Malayalam Song Lyrics

പ്രജിത് കാരണവർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് "സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ". ബിജു മേനോൻ, സംവൃത സുനിൽ, ശ്രുതി ജയൻ, ജോണി ആന്റണി, സൈജു കുറുപ്പ്, അലൻസിയർ എന്നിവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ഈ സിനിമയിലെ 'പുലരിപ്പൂ ' എന്ന് തുടങ്ങുന്ന ഗാനം വളരെ ജനശ്രദ്ധ ആകർഷിച്ച പാട്ടാണ്. തീർച്ചയായും നിങ്ങൾക്കും ഇത് ഇഷ്ടപെടും 

Pularippoo Pole - Song Details

Song Details Credits
Song- Pularippoo Pole
Music - വിശ്വജിത്ത്
Lyricist- Sujesh Hari
സിംഗർ - സിതാര കൃഷ്ണകുമാർ
ഫിലിം / Album- സത്യം പറഞ്ഞാ വിശ്വസിക്കുവോ


പുലരിപ്പൂ പോലെ ചിരിച്ചും...:
പുഞ്ചപ്പാടക്കാറ്റു വിതച്ചും....
നീയെന്റെ കൂടെ ചേർന്ന് കളിച്ചു നടന്നില്ലേ.....
നീയെന്റെ തൂവൽച്ചേലയുലച്ചു കടന്നില്ലേ...

പുലരിപ്പൂ പോലെ ചിരിച്ചുo
പുഞ്ചപ്പാടക്കാറ്റു വിതച്ചും...
നീയെന്റെ കൂടെ ചേർന്ന് കളിച്ചു നടന്നില്ലേ...
നീയെന്റെ തൂവൽച്ചേലയുലച്ചു കടന്നില്ലേ...

(Music)

അന്തിക്ക് വഴികൾ തെളിച്ചും
സീമന്തത്തിൽ ചുണ്ട് വരച്ചും
നീയെന്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ...

അന്തിക്ക് വഴികൾ തെളിച്ചുo
സീമന്തത്തിൽ ചുണ്ട് വരച്ചും
നീയെന്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ

മിഴിയിലയിൽ നോവിൻ മഞ്ഞ്
പൊഴിച്ച് പുണർന്നില്ലേ
മിഴിയിലയിൽ നോവിൻ മഞ്ഞ് പൊഴിച്ച് പുണർന്നില്ലേ

പുലരിപ്പു പോലെ ചിരിച്ചും 
പുഞ്ചപ്പാടക്കാറ്റു വിതച്ചും.. 
നീയെന്റെ കൂടെ ചേർന്ന് കളിച്ചു നടന്നില്ലേ....
നീയെന്റ തൂവൽച്ചേലയുലച്ചു കടന്നില്ലേ .....

(Music)

ഇനിയെന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം
ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം

ഉലയുന്നെൻ പ്രണയച്ചില്ല
കൊഴിയുന്നനുരാഗപ്പൂക്കൾ...
നീയതിനെ നാരിൽ ചേർത്തു കൊരുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം

(Music)

രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം 
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം...

നെഞ്ചത്തെ പ്രാവിൻ കുറുകൽ ..
അമ്പിൻ മുനയാലെ നിലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം.

പുലരിപ്പൂ പോലെ ചിരിച്ചും...:
പുഞ്ചപ്പാടക്കാറ്റു വിതച്ചും....
നീയെന്റെ കൂടെ ചേർന്ന് കളിച്ചു നടന്നില്ലേ.....
നീയെന്റെ തൂവൽച്ചേലയുലച്ചു കടന്നില്ലേ...

Pularippoo Pole Malayalam Song English Lyrics


Pularippoo pole chirichum...
Punchappaadakkattu vithachum...
Neeyente koode chernnu kalichu nadannille...
Neeyente thoovalchelayulachu kadannille

Pularippoo pole chirichum...
Punchappaadakkattu vithachum...
Neeyente koode chernnu kalichu nadannille...
Neeyente thoovalchelayulachu kadannille

Anthikk vazhikal thelichum
Seemanthathil chund varachum
Neeyente swasakkatt pakuth Kulirnnille
Anthikk vazhikal thelichum
Seemanthathil chund varachum
Neeyente swasakkatt pakuth Kulirnnille
 
Mizhiyalayil novin manj
Pozhich punarnnille
Pularippoo pole chirichum...
Punchappaadakkattu vithachum...
Neeyente koode chernnu kalichu nadannille...

Neeyente thoovalchelayulachu kadannille...
Iniyennil swapna mulla padarthillennariyaam
Panimathiyay sneha nilavu pozhikkillennariyaam
Iniyennil swapna mulla padarthillennariyaam
Panimathiyay sneha nilavu pozhikkillennariyaam

Ulayunnen pranayichilla
Kozhiyunnanuraagappookkal...
Neeyathine naaril cherthu korukkillennariyaam
En paattinu ninte thamburu meettillennariyaam

Raavaayaal nizhalum koode porillennariyaam
Pemazhayil neeyen koode cherillennariyaam
Raavaayaal nizhalum koode porillennariyaam
Pemazhayil neeyen koode cherillennariyaam

Nenjathe pravin kurukal....
Ambin munayaale nilachaal neeyathine maaril cherth vithumbillennariyaam
Nee chollum kadhayil polum njanillennariyaam
Pularippoo pole chirichum...
Punchappaadakkattu vithachum...
Neeyente koode chernnu kalichu nadannille...


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.