ഉണ്ണീ വാവാവോ - Unni Vavavo Song Lyrics Malayalam
Unni Vavavo - Song Details
Song Details | Credits |
---|---|
Song- | ഉണ്ണീ വാവാവോ |
Music - | മോഹൻ സിത്താര |
Lyricist- | കൈതപ്രം |
സിംഗർ - | കെ ജെ യേശുദാസ് |
ഫിലിം / Album- | സാന്ത്വനം |
ഉണ്ണീ വാവാവോ... പൊന്നുണ്ണി വാവാവോ...
ഉണ്ണീ വാവാവോ.. പൊന്നുണ്ണി വാവാവോ..
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണി വാവാവോ...
ഉണ്ണീ വാവാവോ പൊന്നുണ്ണി വാവാവോ
നീലപ്പീലി കണ്ണും പൂട്ടി പൂഞ്ചേലാടാല്ലോ പൂഞ്ചേലാടാല്ലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാ വാ വോ
(♬ Music)
മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ...
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അലഞൊറിയും പൂങ്കാറ്റേ അര മണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരു വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ പൊന്നുണ്ണി വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
(♬ Music)
ഒരു കണ്ണായ് സൂര്യനുറങ്ങ് മറുകണ്ണായ് തിങ്കളുറങ്ങ്...
തൃക്കൈയ്യിൽ വെണ്ണയുറങ്ങ് മാമൂണിന് ഭൂമിയൊരുങ്ങ്
തിരു മധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ് മൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ പൊന്നുണ്ണി വാവാവോ..
നീലപ്പിലിക്കണ്ണും പൂട്ടി പൂഞ്ചേലാടാല്ലോ... പൂഞ്ചേലാടാല്ലോ ...
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ