ഏതോ വാർമുകിലിൻ - Etho Varmukilin Lyrics in Malayalam
Etho Varmukilin - Song Details
Song Details | Credits |
---|---|
Song- | ഏതോ വാർമുകിലിൻ |
Music - | ഔസേപ്പച്ചൻ |
Lyricist- | കൈതപ്രം |
സിംഗർ - | ജി വേണുഗോപാൽ |
ഫിലിം / Album- | പൂക്കാലം വരവായി |
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
(Music)
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
(Music)
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ..
പദമണിഞ്ഞിടും മോഹങ്ങൾ പോലെ..
അലിയും എൻ ജീവമന്ത്രം പോൽ ..
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു