Naalumani Poovu Lyrics - Hari Sankar

Singer | ഹരി ശങ്കർ |
Movie | മഹേഷും മാരുതിയും |
Composer | കേദാർ |
Music | കേദാർ |
Song Writer | B K ഹരിനാരായണൻ |
Lyrics
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
ഞാൻ എഴുതും ചിത്രത്തിൽ നീ
നല്ലോരു പെണ്ണ്
ഞാൻ എഴുതും ചിത്രത്തിൽ നീ
നല്ലോരു പെണ്ണ്
മോഹ മഷി തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയേ
ചെറുതോണി പാതയിലൂടെ പായുന്നെന്നുള്ളിൽ
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
ചങ്ങാത്തമാകും നെല്ലിക്ക നന്മൾ
കല്ലുപ്പു ചേർത്തേ തിന്നേരു കാലം
മനചോറ്റുപാത്രത്തിൽ അന്നേ മുതൽ
മഴത്തുള്ളിയായ് നിന്നെ കാത്തില്ലേ ഞാൻ
കളിമുറ്റങ്ങളിൽ ചിരി കൂട്ടാകുവാൻ
ഒരു പൂമ്പാറ്റയായ് ചാരെ നീ
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
സസ സ സ നി സരി സരിഗമ ഗരി സഗ
സസ സ സ നി സരി സരിഗമ ഗരി സഗ
ചില്ലിന്റെ ഗോലി പോലന്നു ലോകം
കൺമുന്നിലാകെ മിന്നുന്ന കാലം
ഇളം തേൻനിലാവിന്റെ മിഠായികൾ
നുണഞ്ഞെത്ര ദൂരങ്ങൾ പോയില്ലേനാം
വെയിൽ ചായുന്നോരാ വയലോരങ്ങളിൽ
കതിർപ്പാട്ടെന്നപോൽ ചുണ്ടിൽ നീ...
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്
ഞാൻ എഴുതും ചിത്രത്തിൽ നീ
നല്ലോരു പെണ്ണ്
ഞാൻ എഴുതും ചിത്രത്തിൽ നീ
നല്ലോരു പെണ്ണ്
മോഹ മഷി തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയേ
ചെറുതോണി പാതയിലൂടെ പായുന്നെന്നുള്ളിൽ ....
നാലുമണിപ്പൂവു കണക്കേ വിരിഞ്ഞോരു കണ്ണ്