Uthralikkavile Patola Lyrics - കെ ജെ യേശുദാസ്
Singer | കെ ജെ യേശുദാസ് |
Film | വിദ്യാരംഭം |
Composer | ബോംബെ രവി |
Music | ബോംബെ രവി |
Song Writer | കൈതപ്രം ദാമോദരൻ നമ്പൂതിരി |
Lyrics
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ
തോരണമായി
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ
അണിയറയിൽ പൂപ്പടതൻ ആരവമായി
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി
(Music)
മരതകമഞ്ജരികൾ തോടയണിഞ്ഞു...
കാഞ്ചനവിളനിലം നിറപറയേകി...
മരതകമഞ്ജരികൾ തോടയണിഞ്ഞു...
കാഞ്ചനവിളനിലം നിറപറയേകി...
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്
ശ്യാമവസന്തം കൊടിയേറി...
ശ്യാമവസന്തം കൊടിയേറി...
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി
(Music)
നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു...
താലിയിൽ ആലിലക്കണ്ണനുണർന്നൂ...
നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു...
താലിയിൽ ആലിലക്കണ്ണനുണർന്നൂ...
ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ ...
ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ ...
പൈമ്പുഴയേതോ കഥ പാടി...
പൈമ്പുഴയേതോ കഥ പാടി...
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ
അണിയറയിൽ പൂപ്പടതൻ ആരവമായി
ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ തോരണമായി