ചിക്കൻ കറി - Chicken Curry Recipe in Malayalam
ചിക്കൻ കറി അല്ലെങ്കിൽ കോഴിക്കറി എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവം ആണ്. മുൻപ് ഒരു ചിക്കൻ കറി മാത്രം ആയിരുന്നെങ്കിൽ ഇന്നിപ്പോൾ ചിക്കൻ കൊണ്ടു ഉണ്ടാക്കാൻ പറ്റുന്ന കറികൾ അനേകമാണ്. ചിക്കൻ മുളകിട്ടത്, ചിക്കൻ വറുത്തരച്ചത്, ചിക്കൻ കുരുമുളകിട്ടത്, ചിക്കൻ 65 അങ്ങനെ അങ്ങനെ നീളുന്നു ലിസ്റ്റ്
നമുക്കിവിടെ ചിക്കൻ കറി എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം അതിൽ തന്നെ കേരളത്തിൽ രണ്ട് രീതിയിൽ ആണ് ഉണ്ടാക്കുന്നത്. ഒന്ന് തേങ്ങ അരച്ച് ചേർത്ത് ഉണ്ടാക്കുന്നതും മറ്റൊന്ന് തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്നതും. രണ്ട് രീതിയിലും ഉണ്ടാക്കുന്നതിൽ നിങ്ങൾക്ക് ഏതാണോ ഇഷ്ടപെട്ടത് അത് ഉണ്ടാക്കി നോക്കുക.
തേങ്ങ വറുത്തരച്ച ചിക്കൻ കറി
തേങ്ങ വറുത്തരച്ച ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചിക്കൻ കറി. അപ്പം, ഇടിയപ്പം, ചോറ്, ചപ്പാത്തി, നെയ്യ് ചോറ്, പുലാവ് അങ്ങനെ ഒട്ടുമിക്ക ആഹാരങ്ങൾക്കും സ്വാദിഷ്ടമായ ഒരു അടാർ സാധനമാണ് ചിക്കൻ കറി.
ആവശ്യമായ സാധനങ്ങൾ
സാധനം | അളവ് |
---|---|
കോഴിയിറച്ചി | 1 കിലോഗ്രാം |
മുളക് പൊടി | 2 ടീസ്പൂൺ |
കാശ്മീരി മുളക് പൊടി | 1 ടീസ്പൂൺ |
മഞ്ഞൾപ്പൊടി | 1 ടീസ്പൂൺ |
കുരുമുളക് | 1 ടീസ്പൂൺ |
ഗരം മസാല | 1 ടീസ്പൂൺ |
ചിക്കൻ മസാല | 1 ടീസ്പൂൺ |
മല്ലിപ്പൊടി | 1 ടീസ്പൂൺ |
ഇഞ്ചി | 1/4 കപ്പ് |
വെളുത്തുള്ളി | 1/4 കപ്പ് |
തേങ്ങ | 1 കപ്പ് |
സവോള | 3 എണ്ണം |
ചെറിയുള്ളി | 100 ഗ്രാം |
കറിവേപ്പില | 2 തണ്ട് |
ഉപ്പ് | ആവശ്യത്തിന് |
തക്കാളി | 1 എണ്ണം |
തേങ്ങ വറുക്കുന്നതിന്
1. പെരുംജീരകം | 1/2 tsp |
2. ഗ്രാമ്പൂ | 4 |
3. തക്കോലം | 1 |
4. കുരുമുളക് | 1/2 tsp |
5. ഏലയ്ക്ക | 2 |
തയ്യാറാക്കുന്ന വിധം.
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി മുളക്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഒരു പാൻ എടുത്ത് ചിരകിയ തേങ്ങയും മസാലകളും ചേർത്ത് നന്നായി വറുത്തെടുക്കുക. നല്ല ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക. ആവശ്യമെങ്കിൽ കുറച്ച് വെളിചെണ്ണ ചേർക്കാവുന്നതാണ്. തണുത്തതിനു ശേഷം മിക്സിയിൽ നല്ല പേസ്റ്റു രൂപത്തിൽ അരച്ചെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ച സവോളയും, ചെറിയുള്ളിയും ചേർക്കുക. നല്ല ഗോൾഡൺ നിറമാകുന്നതുവരെ ഇളക്കുക. ശേഷം തക്കാളിയും ഇട്ട് കൊടുക്കുക.
തക്കാളി സോഫ്റ്റ് ആവുമ്പോൾ പൊട്ടികൾ ചേർത്ത് കൊടുക്കാം. മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ചേർത്ത് ഇളക്കാം, പൊടികളുടെ പച്ച മണം മാറിയാൽ ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അര കപ്പ് വെള്ളം ചേർക്കുക, ഇതിലേയ്ക്ക് വറുത്തരച്ച തേങ്ങ കൂടി ചേർത്തിളക്കുക. ഉപ്പ് ആവശ്യത്തിന് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നന്നായി തിളപ്പിക്കുക. ഒരു 20 മിനിറ്റോളം അടച്ച് വച്ച് വേവിക്കുക.
എണ്ണ തെളിഞ്ഞു വരുന്നതുവരെ ചെറു തീയിൽ വേവിക്കാവുന്നതാണ്. അവസാനമായി കുരുമുളക് പൊട്ടി. കറിവേപ്പില ചേർത്ത് കൊടുക്കുക. സ്വാദിഷ്ടമായ വറുത്തരച്ച നാടൻ ചിക്കൻ കറി റെഡി.
ഇത് തയ്യാറാക്കാൻ ഏകദേശം ഒരു 45 മിനിറ്റ് വേണ്ടി വരും.
തേങ്ങ ചേർക്കാതെ ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം
ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചിക്കൻ കറി. അപ്പം, ഇടിയപ്പം, ചോറ്, ചപ്പാത്തി, നെയ്യ് ചോറ്, പുലാവ് അങ്ങനെ ഒട്ടുമിക്ക ആഹാരങ്ങൾക്കും സ്വാദിഷ്ടമായ ഒരു അടാർ സാധനമാണ് ചിക്കൻ കറി.
ആവശ്യമായ സാധനങ്ങൾ
കോഴിയിറച്ചി | 1kg |
മുളക് പൊടി | 2 tsp |
കാശ്മീരി മുളക് പൊടി | 1 tsp |
മഞ്ഞൾപ്പൊടി | 1 tsp |
കുരുമുളക് | 1 tsp |
ഗരം മസാല | 1 tsp |
ചിക്കൻ മസാല | 1 tsp |
മല്ലിപ്പൊടി | 1 tsp |
ഇഞ്ചി | 1/4 കപ്പ് |
വെളുത്തുള്ളി | 1/4 കപ്പ് |
തക്കാളി | 1 എണ്ണം |
സവോള | 3 എണ്ണം |
ചെറിയുള്ളി | 100 gm |
കറിവേപ്പില | 2 തണ്ട് |
ഉപ്പ് | ആവശ്യത്തിന് |
വെളിച്ചെണ്ണ | ആവശ്യത്തിന് |
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി മുളക്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ച സവോളയും, ചെറിയുള്ളിയും ചേർക്കുക. നല്ല ഗോൾഡൺ നിറമാകുന്നതുവരെ ഇളക്കുക. ശേഷം തക്കാളിയും ഇട്ട് കൊടുക്കുക.
തക്കാളി സോഫ്റ്റ് ആവുമ്പോൾ പൊട്ടികൾ ചേർത്ത് കൊടുക്കാം. മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ചേർത്ത് ഇളക്കാം, പൊടികളുടെ പച്ച മണം മാറിയാൽ ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അര കപ്പ് വെള്ളം ചേർക്കുക. ഉപ്പ് ആവശ്യത്തിന് ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം നന്നായി തിളപ്പിക്കുക. ഒരു 20 മിനിറ്റോളം അടച്ച് വച്ച് വേവിക്കുക. എണ്ണ തെളിഞ്ഞു വരുന്നതുവരെ ചെറു തീയിൽ വേവിക്കാവുന്നതാണ്. അവസാനമായി കുരുമുളക് പൊട്ടി. കറിവേപ്പില ചേർത്ത് കൊടുക്കുക. സ്വാദിഷ്ടമായ വറുത്തരച്ച നാടൻ ചിക്കൻ കറി റെഡി.
ഇത് തയ്യാറാക്കാൻ ഏകദേശം ഒരു 45 മിനിറ്റ് വേണ്ടി വരും.
അവസാനം കുറച്ച് തേങ്ങാപ്പാലോ, കശുവണ്ടി വെള്ളത്തിൽ കുതിർത്ത് പേസ്റ്റാക്കി ചേർത്താൽ ചിക്കൻ കറി കൂടുതൽ ടേസ്റ്റ് കിട്ടുന്നതാണ്.