മീൻ അച്ചാർ - Meen Achar in Malayalam
കേരളീയരുടെ ഇടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് മീൻ അച്ചാർ. കൂടുതലായും തെക്കൻ കേരളത്തിൽ ആണ് ഇത് ഉണ്ടാക്കുന്നതെങ്കിലും രുചികൊണ്ട് ഇത് എല്ലാ ഭാഗത്തും അറിയപ്പെടുന്ന ഒരു വിഭവമാണ്.
കൂടുതൽ നാൾ നിൽക്കുമെന്നതിനാലും ചോറ്, ചപ്പാത്തി, ബിരിയാണി എന്നിങ്ങനെ ഏതു വിഭാഗത്തിന്റെ കൂടെ ആയാലും മീൻ അച്ചാർ അടിപൊളിയാണ്
വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റിയായ മീൻ അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം
Meen Achar - ആവശ്യമുള്ള ചേരുവകൾ
Ingredients | Amount |
---|---|
മീൻ (Fish) | 500 gm |
മുളക് പൊടി (Chili powder) | 2 tsp |
മഞ്ഞൾപ്പൊടി (Turmeric powder) | 1/2 tsp |
വിനാഗിരി (Vinegar) | 1 cup |
ഉപ്പ് (Salt) | to taste |
ഇഞ്ചി (Ginger) | 1 cup, chopped |
വെളുത്തുള്ളി (Shallots) | 1 cup, sliced |
ഉലുവ (Fenugreek seeds) | 1 tsp |
കായപ്പൊടി (Red chili flakes) | 1/2 tsp |
ഉലുവപ്പൊടി (Fenugreek powder) | 1/2 tsp |
കടുക് (Mustard seeds) | 1 tsp |
കറിവേപ്പില (Curry leaves) | 2 sprigs |
വെളിച്ചെണ്ണ/ നല്ലെണ്ണ (Coconut oil/ Vegetable oil) | 1 cup |
Meen Achar - തയ്യാറാക്കുന്ന വിധം
മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി എടുക്കുക.
അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക .അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
അതിന്‌ശേഷം തീ ഓണാക്കി ഒരു ചട്ടി വയ്ക്കുക. അതിലേയ്ക്ക് വെളി ച്ചെണ്ണ ഒഴിച്ച് മീൻ നന്നായി വറുത്തു കോരി എടുക്കുക. ശേഷം അതേ പാനിൽ തന്നെ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക.
വെളുത്തുള്ളി, ഇഞ്ചി, ചേർത്ത് മൂപ്പിക്കുക, പിന്നീട് മുളക്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വിനാഗിരി ചേർക്കുക, വറുത്ത മീൻ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം രണ്ട് തണ്ട് കറിവേപ്പില കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.
നല്ല ടേസ്റ്റിയായ മീൻ അച്ചാർ റെഡി. കേടുകൂടാതെ ഇരിക്കാൻ വെള്ളമയമില്ലാത്ത നല്ല എയർ ടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കാവുന്നതാണ്...
ഇങ്ങനെ ചെയ്താൽ ഒരു മാസത്തിൽ കൂടുതൽ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. സ്പൂൺ എപ്പോളും നനവില്ലാത്തവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉപയോഗത്തിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു രണ്ടു മാസം വരെ കേടുകൂടാതെ വയ്ക്കാൻ സാധിക്കും.
500 ഗ്രാം മീൻ ഉപയോഗിച്ച് ഏകദേശം 200 - 250 ഗ്രാം വരെ അച്ചാർ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
Special Tips To Cook Meen Achar
അച്ചാർ കുറച്ച് ലൂസ് ആയിട്ട് വേണം എന്ന് ആഗ്രഹമുള്ളവർക്ക് വിനാഗിരി ചേർക്കുന്നതിനുമുൻപെ നല്ല ചൂട് വെള്ളം ആവശ്യം അനുസരിച്ച് ചേർക്കാവുന്നതാണ്. ചൂടുവെള്ളം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ അച്ചാറിന് വേഗത്തിൽ കേടു സംഭവിക്കുന്നതാണ്.
ബിരിയാണിയുടെ കൂടെ ആണേലും സലാഡിന്റെ കൂടെ മീൻ അച്ചാറും ഉൾപ്പെടുത്തി കഴിച്ചു നോക്കൂ പൊളി ആയിരിക്കും
നിങ്ങൾ ഉണ്ടാക്കിയിട്ട് അതിനെ കുറിച്ച് അഭിപ്രായം താഴെ കമന്റ് ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ എങ്ങനെ മീൻ അച്ചാർ ഉണ്ടാക്കുന്നത് എന്നും അറിയിക്കുക, അത് ചിലപ്പോൾ മറ്റുള്ളവർക്ക് ഉപകാരപ്പെടും