നല്ല രുചിയേറിയ പുളി ഇഞ്ചി എങ്ങനെ ഉണ്ടാക്കാം
സദ്യയിൽ ഒന്നാമനായി നിൽക്കുന്ന നമ്മുടെ സ്വന്തം ഇഞ്ചിപ്പുളി അഥവാ പുളി ഇഞ്ചി എങ്ങനെ എളുപ്പത്തിലും സ്വാദിഷ്ടമായും ഉണ്ടാക്കാം എന്നു നോക്കാം
പുളി ഇഞ്ചി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
ഇഞ്ചി - ഒരു കപ്പ് ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 4 എണ്ണം ( ചെറുതായി അരിഞ്ഞത്)
പുളി- ഒരു ചെറിയ നാരങ്ങാ വലിപ്പം
കറിവേപ്പില - ഒരു തണ്ട്
മഞ്ഞൾപ്പൊടി - ഒരു നുള്ള്
കായപ്പൊടി - ഒരു നുള്ള്
മുളക് പൊടി - ഒരു ടീസ്പൂൺ
ശർക്കര - രണ്ട് ടേബിൾസ്പൂൺ
കടുക് - ഒരു ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പുളി ഇഞ്ചി പാചകം ചെയ്യുന്ന വിധം
അടി കട്ടിയുള്ള ഒരു പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് കടുക് ഇട്ട് പൊട്ടിക്കുക, അതിനു ശേഷം ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇട്ട് നന്നായി മൂപ്പിചെടുക്കുക.
തീ നന്നായി കുറച്ച് വച്ച് നല്ല ഗോൾഡൺ നിറമാകുന്നത് വരെ വഴറ്റുക. അതിന് ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. പൊടികളുടെ പച്ച മണം മാറിക്കഴിഞ്ഞാൽ പുളി വെള്ളം ചേർത്ത് ഇളക്കുക.
ഇത് കുറുകുന്നതു വരെ ചെറു തീയിൽ വച്ച് ഇളക്കി കൊടുക്കുക. അവസാനമായി ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പ് ചേർത്തിളക്കുക. അതിന് ശേഷം തീ ഓഫ് ചെയ്ത് തണുത്തതിനുശേഷം ഉപയോഗിക്കാവുന്നതാണ്.
നല്ല ടേസ്റ്റിയും ഹെൽത്തിയുമായ പുളി ഇഞ്ചിറെഡി...
പുളി ഇഞ്ചി ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. സദ്യയിൽ മുൻപിൽ നിൽക്കുന്നതും പുളി ഇഞ്ചി തന്നെ. കേരള സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത രുചികരമായ വിഭവം കൂടിയാണിത് .
വളരെ എളുപ്പത്തിലും കുറച്ചു ചേരുവകൾ ഉപയോഗിച്ചും വേഗത്തിൽ ഉണ്ടാക്കി എടുക്കാനും കഴിയും.ഇത് നിങ്ങൾ തീർച്ചയായും ട്രൈ ചെയ്യണം. എന്നിട്ട് നിങ്ങളുടെ വിലയേറിയ അഭി പ്രായങ്ങൾ അറിയിക്കുക..
You May Also Like