ഇതാ പുതിയൊരു തട്ടിപ്പ് - What is YouTube Comment Scam
എല്ലാവർക്കും അറിയാം ഗൂഗിൾ കഴിഞ്ഞാൽ അടുത്ത എറ്റവും വലിയ സെർച്ച് എൻജിൻ യൂട്യൂബ് ആണ്. എന്ത് ആവശ്യത്തിനും സെർച്ച് ചെയ്യുന്നത് യൂട്യൂബ് വീഡിയോ ആണ്, ഇഷ്ടപെട്ടാൽ വിഡിയോയിൽ കമന്റ് ചെയ്യും ഇനി ഇഷ്ടപ്പെട്ടില്ലെങ്കിലും അത് അറിയിച്ചുകൊണ്ട് കമന്റ് ചെയ്യും
അപ്പോൾ ചിലപ്പോൾ നിങ്ങൾക്ക് മറുപടിയും കിട്ടിയേക്കാം അതൊക്കെ കൊണ്ടാണ് ആണ് യൂട്യൂബറെ നിങ്ങൾ ഇഷ്ടപെടുന്നുണ്ടാവുക. എന്നാൽ സൂക്ഷിക്കുക, പുതിയൊരു തട്ടിപ്പ് രീതി വന്നിട്ടുണ്ട്.
നിങ്ങൾക്ക് ചിലപ്പോൾ മറുപടി തരുന്നത് അതെ യൂട്യൂബ് ചാനലിന്റെ ലോഗോയും അതുപോലൊരു പേരും വച്ച് വ്യാജന്മാർ ആയിരിക്കും... തുടരെ തുടരെ നിങ്ങളോട് ചാറ്റ് ചെയ്ത് നിങ്ങളെ വിശ്വസിപ്പിക്കും. നിങ്ങളാണ് എന്റെ ചാനലിലെ ആത്മാർത്ഥ കാഴ്ചക്കാരൻ എന്നൊക്കെ പറഞ്ഞു നിങ്ങളെ ടെലിഗ്രാമിലോ മറ്റോ ക്ഷണിച്ചു നിങ്ങൾക്ക് സർപ്രൈസ് സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറയും
പിന്നെ അതിനായി നിങ്ങളുടെ വിലാസവും മറ്റു ചോദിച്ചു കൂടുതൽ വിശ്വാസം നേടും. അവസാനം നിങ്ങൾക്ക് ലഭിച്ച സമ്മാനം അയച്ചു തരുന്നതിനുള്ള കൊറിയർ ചാർജ് അയച്ചു കൊടുക്കാൻ പറയും
നിങ്ങൾ അയാളുടെ ചാറ്റ് വിശ്വസിച്ചു പൈസ കൊടുത്താൽ പിന്നെ അയാളെ പിന്നെ കാണില്ല...
അതുകൊണ്ട് ഇതുപോലുള്ള തട്ടിപ്പുകളിൽ പോയി വീഴാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളെ പല രീതിയിലും വിശ്വസിപ്പിക്കാൻ ശ്രമിക്കാം. മുൻകൂട്ടി മനസ്സിലാക്കി തട്ടിപ്പുകളിൽ വീഴാതിരിക്കാം