Christian-Devotional-Song

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ – Onnumillaymayil Ninnumenne Song Lyrics in Malayalam

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ – Onnumillaymayil Ninnumenne Song Lyrics in Malayalam

Onnumillaymayil Ninnumenne – Song Details

Song Details Credits
Song- ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
Music – Nelson Peter
Lyricist- Manoj Elavunkal
സിംഗർ – Kester
ഫിലിം / Album- Eesow

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ 
കയ്പിടിച്ചു നടത്തുന്ന സ്നേഹം 
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും 
ആ നെഞ്ചോട് ചേർക്കുന്ന സ്നേഹം
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും 
ആ നെഞ്ചോട് ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ 
എന്തു ചെയ്തു നന്ദി ചൊല്ലീടും.. ആ… ആ -. ആ.. 
എന്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റെ മുൻപിൽ കാഴ്ചയേകിടാം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും.. ആ…ആ -. ആ.. 
എന്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റെ മുൻപിൽ കാഴ്ചയേകിടാം
(Music)
ഇന്നലെകൾ തന്ന വേദനകൾ 
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
ഇന്നലെകൾ തന്ന വേദനകൾ 
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
നിൻ സ്വന്തമാക്കുവാൻ മാറോടു
 ചേർക്കുവാൻ  എന്നെ ഒരുക്കുകയായിരുന്നു
നിൻ സ്വന്തമാക്കുവാൻ മാറോടു
ചേർക്കുവാൻ എന്നെ ഒരുക്കുകയായിരുന്നു
ദൈവ സ്നേഹം എത്ര സുന്ദരം 
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും..
എന്റെ കൊച്ചുജീവിതത്തെ ഞാൻ 
നിന്റെ മുൻപിൽകാഴ്ചയേകിടാം
ഉൾ തടത്തിൻ  ദുഃഖ ഭാരമെല്ലാം 
നിൻ തോളിലേക്കുവാൻ ഓർത്തില്ല ഞാൻ
ഉൾ തടത്തിൻ  ദുഃഖ ഭാരമെല്ലാം 
നിൻ തോളിലേക്കുവാൻ ഓർത്തില്ല ഞാൻ
ഞാൻ ഏകനാകുമ്പോൾ മാനസം നീറുമ്പോൾ 
നിൻ ജീവനേകുകയായിരുന്നു.
ഞാൻ ഏകനാകുമ്പോൾ മാനസം നീറുമ്പോൾ 
നിൻ ജീവനേകുകയായിരുന്നു
ദൈവമാണെൻ ഏകയാശ്രയം
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോട് ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും.. ആ… ആ -. ആ.. 
എന്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റെ മുൻപിൽ കാഴ്ചയേകിടാം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും.. ആ… ആ -. ആ.. 
എന്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റെ മുൻപിൽ കാഴ്ചയേകിടാം

You May Also Like

Leave a Reply

Your email address will not be published. Required fields are marked *