Malayalam Kavithakal

ഇനി വരുന്നൊരു തലമുറയ്ക്ക് – Ini Varunnoru Thalamurakku Lyrics

ഇനി വരുന്നൊരു തലമുറയ്ക്ക് – Ini Varunnoru Thalamurakku Lyrics

Ini Varunnoru Thalamurakku Lyrics – Song Details

Song Details Credits
Song- ഇനി വരുന്നൊരു തലമുറയ്ക്ക്
Music – ബിനോജ് ബിനോയ്
Lyricist- Inchakkad Balachandran
സിംഗർ – പ്രസീത
ഫിലിം / Album- Malayalam Kavithakal

ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും

ഇനി വരുന്നൊരു തലമുറയ്ക്കു
ഇവിടെ വാസം സാദ്ധ്യമോ…
ഇവിടെ വാസം സാദ്ധ്യമോ

തണലു കിട്ടാൻ തപസ്സിലാണിന്നിവിടെയെല്ലാമലകളും
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകൾ സർവ്വവും
കാറ്റു പോലും വീർപ്പടക്കി കാത്തു നിൽക്കും നാളുകൾ
കാറ്റു പോലും വീർപ്പടക്കി കാത്തു നിൽക്കും നാളുകൾ
ഇവിടെയെന്നെൻ പിറവിയെന്നായ്
വിത്തുകൾ തൻ മന്ത്രണം
ഇവിടെയെന്നെൻ പിറവിയെന്നായ് വിത്തുകൾ തൻ മന്ത്രണം

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

(മ്യൂസിക്)

ഇലകൾ മൂളിയ മർമ്മരം
കിളികൾ പാടിയ പാട്ടുകൾ
ഒക്കെയിങ്ങു നിലച്ചു കേൾപ്പതു
പൃഥ്വി തന്നുടെ നിലവിളി

നിറങ്ങൾമായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നിറങ്ങൾ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം

ഇനിവരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

സ്വാർത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോർ
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകൾ
നനവു കിനിയും മനസ്സുണർന്നാൽ മണ്ണിലിനിയും ജീവിതം
നനവു കിനിയും മനസ്സുണർന്നാൽ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണർത്തുക കൂട്ടരേ
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണർത്തുക കൂട്ടരേ

ഇനി വരുന്നൊരു തലമുറയ്ക്ക് 
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

(മ്യൂസിക് )

ഇനി വരുന്നൊരു പെരിയ ഡാമുകൾ രമ്യഹർമ്മ്യം, 
അണു നിലയം യുദ്ധവും 
ഇനി നമുക്കീ മണ്ണിൽ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം….
വികസനം അതു മർത്ത്യ മനസ്സിൻ അതിരിൽ നിന്നു തുടങ്ങണം
വികസനം അതു മർത്ത്യ മനസ്സിൻ അതിരിൽ നിന്നു തുടങ്ങണം

വികസനം അതു നന്മപൂക്കും ലോക സൃഷ്ടിക്കായിടാം
വികസനം അതു നന്മപൂക്കും ലോക സൃഷ്ടിക്കായിടാം

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ

മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും
മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

Ini Varunnoru Thalamurakku Lyrics English

Ini varunnoru thalamurakku ivide vaasam saadhyamo
Ini varunnoru thalamurakku ivide vaasam saadhyamo
Malinamaaya jalaashaayam athi malinamaayoru bhoomiyum 
Malinamaaya jalaashaayam athi malinamaayoru bhoomiyum
Ini varunnoru thalamurakku ivide vaasam saadhyamo
ivide vaasam saadhyamo… ivide vaasam saadhyamo
Thanalu kittaan thapassilaaninnivideyella malakalum
Dhaahaneerinu naavu neetti valanju puzhakal sarvvavum
Kaattupolum veerppadaki kaathu nilkkum naalukal
 Kaattupolum Veerppadakki Kaathu nilkkum naalukal
Ivideyennen piraviyennaay
vithukal than manthranam
Ini varunnoru thalamurakku ivide vaasam saadhyamo
ivide vaasam saadhyamo…
(Music)
Ilakal mooliya marmmaram
Kilikal paadiya Paattukal
Okkeyingu nilachu kelppathu
Pruthvi thannude nilavili
Nirangalmaayum bhoothalam vasanthamingu varaathidam
Nirangalmaayum bhoothalam vasanthamingu varaathidam
Ini varunnoru thalamurakku ivide vaasam saadhyamo
ivide vaasam saadhyamo…
Swaartha chinthakalulliletti sukhangalellaam kavaruvor
Chutterichu kalanjuvo bhoomi thannude nanmakal
Nanavu kiniyum manassunarnnaal manniliniyum jeevitham
Nanavu kiniyum manassunarnnaal manniliniyum jeevitham
Orumayode namukku neengaam thuyilunarthuka koottare
Orumayode namukku neengaam thuyilunarthuka koottare
Ini varunnoru thalamurakku ivide vaasam saadhyamo
ivide vaasam saadhyamo…
(Music)
Ini varunnoru periya daamukal ramyaharmyam
Anunilayam yudhavum
Ini namukkee mannil vendonnoru manassaay chollidaam
Vikasanam athu marthya manassin athiril ninnu thudanganam
Vikasanam athu marthya manassin athiril ninnu thudanganam
Vikasanam athu nanmapookkum loka srushtikkaayidaam
Vikasanam athu nanmapookkum loka srushtikkaayidaam
Ini varunnoru thalamurakku ivide vaasam saadhyamo
ivide vaasam saadhyamo…
Malinamaaya jalaashayam athi malinamaayoru bhoomiyum
Malinamaaya jalaashayam athi malinamaayoru bhoomiyum
Ini varunnoru thalamurakku ivide vaasam saadhyamo
ivide vaasam saadhyamo…

Leave a Reply

Your email address will not be published. Required fields are marked *