akhilanda-brahmathin-lyricsmalayalam-song

അഖിലാണ്ഡ ബ്രഹ്മത്തിന്‍ – Akhilaanda Brahmathin Malayalam Devotional Song Lyrics

അഖിലാണ്ഡബ്രഹ്മത്തിന്‍ – Song Details

Song Details

Credits
Song- അഖിലാണ്ഡബ്രഹ്മത്തിന്‍
Music – ഗംഗൈ അമരൻ
Lyrics- ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
സിംഗർ – കെ ജെ യേശുദാസ്
ഫിലിം / Album- അയ്യപ്പ ഗാനങ്ങൾ വാല്യം – ആൽബം

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

ഹരിഹരശക്തിതന്‍ സാഫല്യമേ…., 

ഹരിഹരശക്തിതന്‍ സാഫല്യമേ…., 

എന്നില്‍

സ്വരരാഗസുധയായി ഉണരാവൂ നീ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

(Music)

നാദസരസ്സിലെ ഹംസധ്വനികളില്‍

വാതാപിയായ വിനായകനേ

നാദസരസ്സിലെ ഹംസധ്വനികളില്‍

വാതാപിയായ വിനായകനേ

എന്‍ വഴിത്താരയില്‍ നിന്‍ ദയാവായ്‌പിന്റെ

പൊന്‍‌വെയില്‍‌നാളങ്ങള്‍ തെളിയാവൂ

എന്‍ വഴിത്താരയില്‍ നിന്‍ ദയാവായ്‌പിന്റെ

പൊന്‍‌വെയില്‍‌നാളങ്ങള്‍ തെളിയാവൂ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

ഹരിഹരശക്തിതന്‍ സാഫല്യമേ…., 

ഹരിഹരശക്തിതന്‍ സാഫല്യമേ…., 

എന്നില്‍

സ്വരരാഗസുധയായി ഉണരാവൂ നീ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

(Music)

ഷണ്മുഖപ്രിയരാഗ തീര്‍ത്ഥത്തിലാറാടി

ഉണ്മയാം കാവടിയാടിയാടി…..

(Music)

ഷണ്മുഖപ്രിയരാഗ തീര്‍ത്ഥത്തിലാറാടി

ഉണ്മയാം കാവടിയാടിയാടി…..

പഴനിയില്‍ വാഴുന്ന വേലവനേ

പഴനിയില്‍ വാഴുന്ന വേലവനേ – കൃപ

പനിനീരായ് അവിരാമം പൊഴിയാവൂ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

ഹരിഹരശക്തിതന്‍ സാഫല്യമേ…., 

ഹരിഹരശക്തിതന്‍ സാഫല്യമേ…., 

എന്നില്‍

സ്വരരാഗസുധയായി ഉണരാവൂ നീ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍

അവതാരം കൈക്കൊണ്ട കാരുണ്യമേ

Leave a Reply

Your email address will not be published. Required fields are marked *