Daivam Thannathallathonnum LyricsMalayalam Christian Song

ദൈവം തന്നതല്ലാതൊന്നും – Daivam Thannathallathonnum Lyrics Malayalam

ദൈവം തന്നതല്ലാതൊന്നും – Daivam Thannathallathonnum Lyrics Malayalam

Daivam Thannathallathonnum – Song Details

Song Details Credits
Song- ദൈവം തന്നതല്ലാതൊന്നും
Music – ജോജി ജോൺസ്
Lyricist- രാജേഷ് അത്തിക്കയം
സിംഗർ – ജോജി ജോൺസ്
ഫിലിം / Album- ദൈവം തന്നതല്ലാതൊന്നും
ദൈവം തന്നതല്ലതൊന്നും 
ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ 
മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ 
കാത്തതോർത്തു പോകുകിൽ  
എത്രകാലം ജീവിച്ചെന്നാലും 
നന്ദിയേകി തീരുമോ
ദൈവം തന്നതല്ലാതൊന്നും 
ഇല്ല എന്റെ ജീവിതത്തിൽ 
ദൈവത്തിന്റെ സ്നേഹം പോലെ 
മറ്റൊന്നില്ല പാരിടത്തിൽ
(Music)
മെഴുതിരിനാളം തെളിയുമ്പോൾ 
നീയെൻ ആത്മാവിൽ പ്രകാശമായ് 
ഇരുളല മൂടും ഹൃദയത്തിൽ 
നിന്റെ തിരുവചനം ദീപ്തിയായ് 
ഞാൻ കാൽവരി കുന്നെൻ മനസ്സിൽ 
കാണുന്നിന്നു ഞാൻ 
ക്രൂശിതന്റെ സ്നേഹരൂപം ഓർത്തുപാടും ഞാൻ 
ഓ എന്റെ ദൈവമേ.. പ്രാണന്റെ ഗേഹമേ 
നിന്നിൽ മറയട്ടെ ഞാൻ
ദൈവം തന്നതല്ലാതൊന്നും 
ഇല്ല എന്റെ ജീവിതത്തിൽ 
ദൈവത്തിന്റെ സ്നേഹം പോലെ 
മറ്റൊന്നില്ല പാരിടത്തിൽ
(Music)
എന്റെ സങ്കടത്തിൽ പങ്കു ചേരും 
ദൈവം ആശ്വാസം പകർന്നിടും 
എന്നിൽ സന്തോഷത്തിൻ
വേളയേകും എന്നുവെന്നും നന്മ ഏകിടും
പിഴവുകളേറ്റു ചൊല്ലാൻ ക്ഷമ അരുളും 
തിരുഹൃദയം എനിക്കായ് തുറന്നു തരും 
ഓ എന്റെ ദൈവമേ ജീവന്റെ മാർഗ്ഗമേ 
നിന്നോട് ചേരട്ടെ ഞാൻ
ദൈവം തന്നതല്ലാതൊന്നുമില്ല 
എന്റെ ജീവിതത്തിൽ 
ദൈവത്തിന്റെ സ്നേഹം പോലെ 
മറ്റൊന്നില്ല പാരിടത്തിൽ 
ഇന്നോളം ദൈവം എന്നെ 
കാത്തതോർത്തു പോകുകിൽ 
എത്ര കാലം ജീവിച്ചെന്നാലും 
നന്ദിയേകി തീരുമോ
ദൈവം തന്നതല്ലാതൊന്നും 
ഇല്ല എന്റെ ജീവിതത്തിൽ 
ദൈവത്തിന്റെ സ്നേഹം പോലെ 
മറ്റൊന്നില്ല പാരിടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *