malayalam-songoru-raathri-koodi-lyrics

ഒരു രാത്രി കൂടി വിടവാങ്ങവേ – Malayalam Song Oru Rathri Koodi Lyrics

ഒരു രാത്രി കൂടി വിടവാങ്ങവേ – Malayalam Song Oru Rathri Koodi Lyrics

Song Details

Song Details Credits
Song- ഒരു രാത്രി കൂടി വിടവാങ്ങവേ
Music – വിദ്യാസാഗർ
Lyrics- ഗിരീഷ് പുത്തഞ്ചേരി
സിംഗർ – കെ ജെ യേശുദാസ്
ഫിലിം – സമ്മർ ഇൻ ബേത്‌ലഹേം
 
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണ് നീ
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയെ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണ് നീ
പല നാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്ന മേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ
വിരിയാനൊരുങ്ങി നിൽക്കയോ
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയെ കിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണ് നീ
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയെ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണ് നീ……

Leave a Reply

Your email address will not be published. Required fields are marked *