malayalam-songunnikale-oru-kadhaparayaam-lyrics

ഉണ്ണികളെ ഒരു കഥ പറയാം – Unnikale Oru Kadha Parayam Old Malayalam Song Lyrics

ഉണ്ണികളെ ഒരു കഥ പറയാം – Unnikale Oru Kadha Parayam Old Malayalam Song Lyrics

Unnikale Oru Kadha Parayam – Song Details

Song Details Credits
Song- Unnikale Oru Kadha Parayam
Music – ഔസേപ്പച്ചൻ
Lyrics- ബിച്ചു തിരുമല
സിംഗർ – കെ ജെ യേശുദാസ്
ഫിലിം / Album- Unnikale Oru Kadha Parayam
ഉണ്ണികളെ ഒരു കഥ പറയാം
ഈ പുല്ലാംകുഴലിൻ കഥ പറയാം
ഉണ്ണികളെ ഒരു കഥ പറയാം
ഈ പുല്ലാംകുഴലിൻ കഥ പറയാം
പുൽമേട്ടിലോ പൂങ്കാറ്റിലോ….
പുൽമേട്ടിലോ പൂങ്കാറ്റിലോ എങ്ങോ
പറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളെ ഒരു കഥ പറയാം
ഈ പുല്ലാoകുഴലിൻ കഥ പറയാം
(Music)
മഞ്ഞും മണിതെന്നലും തരും കുഞ്ഞുമ്മ കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ്
തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളിൽ
തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളിൽ സംഗീതമായ്…. പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളെ ഒരു കഥ പറയാം
ഈ പുല്ലാംകുഴലിൽ കഥ പറയാം……
(Music)
പുല്ലാഞ്ഞികൾ പൂത്തലഞ്ഞിടും
മേച്ചിൽപുറം തന്നിലും
ആകാശ കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും
ഈ പാഴ്മുളം തണ്ട് പൊട്ടും വരെ ഈ
ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിട്ടും
ഇടയന്റെ മനമാകുമീ ….. പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളെ ഒരു കഥ പറയാം
ഈ പുല്ലാംകുഴലിൽ കഥ പറയാം……
പുൽമേട്ടിലോ പൂങ്കാറ്റിലോ….
പുൽമേട്ടിലോ പൂങ്കാറ്റിലോ എങ്ങോ
പറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളെ ഒരു കഥ പറയാം
ഈ പുല്ലാoകുഴലിൻ കഥ പറയാം

Leave a Reply

Your email address will not be published. Required fields are marked *