malayalam-song

ഉത്രാളിക്കാവിലെ – Uthralikkavile Song Lyrics

Uthralikkavile Patola Lyrics – കെ ജെ യേശുദാസ്


Uthralikkavile Patola Lyrics - KL86 Payyanur


Singer കെ ജെ യേശുദാസ്
Film വിദ്യാരംഭം
Composer ബോംബെ രവി
Music ബോംബെ രവി
Song Writer കൈതപ്രം ദാമോദരൻ നമ്പൂതിരി

Lyrics

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ തോരണമായി 

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ

തോരണമായി 

മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ 

അണിയറയിൽ പൂപ്പടതൻ ആരവമായി

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ തോരണമായി 

(Music)

മരതകമഞ്ജരികൾ തോടയണിഞ്ഞു…

കാഞ്ചനവിളനിലം നിറപറയേകി…

മരതകമഞ്ജരികൾ തോടയണിഞ്ഞു…

കാഞ്ചനവിളനിലം നിറപറയേകി…

 പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്

പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്

ശ്യാമവസന്തം കൊടിയേറി…

ശ്യാമവസന്തം കൊടിയേറി…

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ തോരണമായി 

(Music)

നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു…

താലിയിൽ ആലിലക്കണ്ണനുണർന്നൂ… 

നിറനാഴിപ്പഴമയിൽ മേടമണിഞ്ഞു…

താലിയിൽ ആലിലക്കണ്ണനുണർന്നൂ… 

ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ …

ഉള്ളലിവെല്ലാം മണ്ണിനു നൽകുമീ …

പൈമ്പുഴയേതോ കഥ പാടി…

പൈമ്പുഴയേതോ കഥ പാടി…

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ തോരണമായി 

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ തോരണമായി 

മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ 

മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ 

അണിയറയിൽ പൂപ്പടതൻ ആരവമായി

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ

കുളിരമ്പിളിവളയങ്ങൾ തോരണമായി 

Uthralikkavile Patola Watch Video

Leave a Reply

Your email address will not be published. Required fields are marked *