malayalam-melody-song

വരമഞ്ഞളാടിയ – Varamanjaladiya Song Lyrics

Varamanjaladiya song lyrics were penned by Sachithanandan Puzhangara, music was composed by Vidyasagar, and sung by Sujatha from the movie Pranayavarnangal.


Varamanjaladiya Song Lyrics


Song Name Varamanjaladiya
Singer Sujatha
Music Vidyasagar
Lyrics Sachithanandan Puzhangara
Movie Pranayavarnangal

Varamanjaladiya Song lyrics

 വരമഞ്ഞളാടിയ രാവിന്റെ മാറിൽ 

ഒരു മഞ്ഞുതുള്ളിയുറങ്ങീ...........

നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ 

വിരഹമെന്നാലും മയങ്ങീ..........

പുലരിതൻ ചുംബന കുങ്കുമമല്ലേ...

ഋതു നന്ദിനിയാക്കീ...
അവളേ പനിനീർമലരാക്കീ.....



വരമഞ്ഞളാടിയ രാവിന്റെ മാറിൽ 

ഒരു മഞ്ഞുതുള്ളിയുറങ്ങീ...........



കിളി വന്നു കൊഞ്ചിയ ജാലകവാതിൽ

കളിയായ് ചാരിയതാരേ.....

മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ 

മധുവായ് മാറിയതാരേ.......

അവളുടെ മിഴിയിൽ കരിമഷിയാലേ-

കനവുകളെഴുതിയതാരേ....
നിനവുകളെഴുതിയതാരേ....

അവളേ തരളിതയാക്കിയതാരേ.......



 വരമഞ്ഞളാടിയ രാവിന്റെ മാറിൽ 

ഒരു മഞ്ഞുതുള്ളിയുറങ്ങീ...........

നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ 

വിരഹമെന്നാലും മയങ്ങീ..........



മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ 

മഴയായ് ചാറിയതാരേ.......

ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ

കുയിലായ് മാറിയതാരേ..............

അവളുടെ കവിളിൽ തുടുവിരലാലേ 

കവിതകളെഴുതിയതാരേ.....
മുകുളിതയാക്കിയതാരേ....

അവളേ പ്രണയിനിയാക്കിയതാരേ......



വരമഞ്ഞളാടിയ രാവിന്റെ മാറിൽ 

ഒരു മഞ്ഞുതുള്ളിയുറങ്ങീ...........

നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ 

വിരഹമെന്നാലും മയങ്ങീ..........

പുലരിതൻ ചുംബന കുങ്കുമമല്ലേ...

ഋതു നന്ദിനിയാക്കീ...
അവളേ പനിനീർമലരാക്കീ

Watch Varamanjaladiya Song Video

Varamanjaladiya song frequently asked questions

Check all frequently asked Questions and the Answers to these questions

This Varamanjaladiya song is from this Pranayavarnangal movie.

Sujatha is the singer of this Varamanjaladiya song.

This Varamanjaladiya Song lyric is penned by Sachithanandan Puzhangara.

Leave a Reply

Your email address will not be published. Required fields are marked *